10 കോടി അല്ല വിജയ് സേതുപതിക്ക് കൊടുത്തത്,'വിക്രം' സിനിമയിലെ നടന്റെ പ്രതിഫലം

കെ ആര്‍ അനൂപ്

ചൊവ്വ, 9 ഓഗസ്റ്റ് 2022 (15:02 IST)
വിക്രം സിനിമയിലെ വിജയ് സേതുപതിയുടെ പ്രതിനായക വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതല്‍ സംവിധായകര്‍ വില്ലന്‍ വേഷം ചെയ്യുവാന്‍ ആവശ്യപ്പെട്ട് നടനെ തേടി എത്തുന്നു.ആറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്റെ 'ജവാന്‍', അല്ലു അര്‍ജുന്റെ പുഷ്പ 2 തുടങ്ങിയ ചിത്രങ്ങളില്‍ നടന്‍ നെഗറ്റീവ് റോളില്‍ എത്തുമെന്ന് പറയപ്പെടുന്നു. ഇപ്പോഴിതാ വിക്രം സിനിമയില്‍ അഭിനയിക്കുന്നതിനു വേണ്ടി വിജയ് സേതുപതി വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 
 
വില്ലനായി അഭിനയിക്കാന്‍ വിജയ് സേതുപതി 15 കോടി രൂപ പ്രതിഫലം വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ 10 കോടി രൂപയാണ് നടന്‍ പ്രതിഫലം വാങ്ങിയത് എന്നായിരുന്നു വിവരം.50 കോടിയാണ് കമല്‍ഹാസന്റെ പ്രതിഫലം.
 
ഇന്ത്യന്‍ സിനിമയിലെ തന്നെ തിരക്കുള്ള താരങ്ങളില്‍ ഒരാളായി മാറിയ നടന്‍ 19(1)(എ) എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും വരവറിയിച്ചു. 'മെറി ക്രിസ്മസ്' എന്ന ചിത്രത്തിലൂടെ അദ്ദേഹം ഉടന്‍ തന്നെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍