പ്രണയം വെളിപ്പെടുത്തി വിജയ് ദേവരകൊണ്ട, ആരാണ് ആ പെണ്‍കുട്ടി?

നിഹാരിക കെ എസ്

വ്യാഴം, 21 നവം‌ബര്‍ 2024 (15:12 IST)
തെലുങ്ക് ആരാധകര്‍ വളരെ അധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വിവാഹമാണ് വിജയ് ദേവരകൊണ്ടയുടേത്. നടി രശ്മിക മന്ദാനയുമായി വിജയ് പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരന്നു. ഇപ്പോഴിതാ, താണ സിംഗിൾ അല്ലെന്നും പ്രണയമുണ്ടെന്നും വിജയ് തുറന്നു പറയുന്നു. മുംബൈയില്‍ ഒരു മ്യൂസിക് വീഡിയോ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോള്‍ നല്‍കിയ അഭിമുഖത്തിലാണ് വിജയ്‌യുടെ തുറന്നു പറച്ചിൽ.
 
'പ്രണയിക്കപ്പെടുന്നത് എന്താണെന്ന് എനിക്കറിയാം, പ്രണയിക്കുന്നതും അറിയാം. പക്ഷേ അത് നിരുപാധിക പ്രണയമാണോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല, കാരണം എന്റെ പ്രണയത്തില്‍ എനിക്ക് പ്രതീക്ഷകളുണ്ട്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള നിരുപാധിക പ്രണയം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരുപക്ഷേ എന്റെ അറിവില്ലായ്മയായിരിക്കാം. എന്തൊക്കെ പറഞ്ഞാലും സ്‌നേഹിക്കപ്പെടുന്നത് നല്ലതാണ്. മറ്റെല്ലാം അമിതമായി റൊമാന്റിസൈസ് ചെയ്യപ്പെട്ടതാണ്. പ്രണയത്തില്‍ നിബന്ധനകള്‍ ഉണ്ടാവുന്നത് നല്ലതാണെന്നാണ് ഞാന്‍ കരുതുന്നത്- വിജയ് ദേവരകൊണ്ട പറഞ്ഞു.
 
പിന്നീട് ഒരു ഗെയിം സെക്ഷനിലാണ് താന്‍ പ്രണയത്തിലാണെന്ന് നടന്‍ വെളിപ്പെടുത്തുന്നത്. 'എനിക്ക് പ്രണയമുണ്ട്, ഒരു സഹതാരത്തെ ഞാന്‍ ഡേറ്റ് ചെയ്തിട്ടുണ്ട്. എനിക്കിപ്പോള്‍ 35 വയസ്സായി, ഞാനിപ്പോഴും സിംഗിളാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. വിവാഹം കഴിക്കുന്നത് ഒരു ചോയ്‌സ് അല്ലാത്ത പക്ഷം, നമ്മളെല്ലാവരും വിവാഹിതരാവേണ്ടവരാണ്', വിജയ് ദേവരകൊണ്ട പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍