കാഴ്ചയില്ലാത്ത തനിക്ക് ഇപ്പോൾ രണ്ട് കണ്ണുകൾ ലഭിച്ച സന്തോഷമാണ് ഉള്ളതെന്ന് വിജയലക്ഷ്മി ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചതല്ല, കാഴ്ചയില്ലാത്ത എന്നെ ആരെങ്കിലും വിവാഹം കഴിക്കുമെന്ന്. ഇപ്പോള്‍ എല്ലാം അറിഞ്ഞുകൊണ്ട് ഒരാള്‍ എന്നെ സ്വീകരിക്കാൻ എത്തിയത് ദൈവത്തിന്റെ അനുഗ്രമാണെന്ന് വിജയലക്ഷ്മി പറയുന്നു.
സംഗീതവും ഭക്തിയും വേദനയുമാണ് തന്നെയും വിജയലക്ഷ്മിയെയും ഒന്നിപ്പിച്ചതെന്ന് സന്തോഷ് പറയുന്നു. ചെറുപ്പത്തിൽ അച്ഛൻ മരിച്ചു, ആറു വർഷം മുമ്പ് അമ്മയും. തനിച്ച് കഴിയുന്നതിനേക്കാൾ നല്ലതല്ലേ ഒരു നല്ല പെൺകുട്ടിയുടെ ഒപ്പം ജീവിക്കുക എന്ന തീരുമാനമാണ് തങ്ങളെ ഒന്നിപ്പിച്ചതെന്ന് സന്തോഷും വ്യക്തമാക്കുന്നു. മാർച്ച് 29നാണ് വിവാഹം.