വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ ആണ് വാഴ 2 സംവിധാനം ചെയ്തിരിക്കുന്നത്. 2024 ൽ റിലീസ് ചെയ്ത വാഴയുടെ രണ്ടാം ഭാഗമായി തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം മുതൽ മികച്ച കളക്ഷൻ നേടുന്നുണ്ട്. ഇൻഫ്‌ളുവൻസർമാരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് വി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.