ഏപ്രില്‍ 2 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിന് എത്തിയത്. ആദ്യ ദിനം ലോകമെമ്പാടുമായി 10 കോടി രൂപയിലധികം കലക്ഷനാണ് ചിത്രം നേടിയത്. വാരാന്ത്യമുള്‍പ്പെടെ നാലു ദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏകദേശം 67 കോടി രൂപയ്ക്ക് മുകളിലാണ് ആഗോളതലത്തില്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. അഞ്ചാം ദിവസം മാത്രം 1,760 ഷോകളിലായി 6.85 കോടിയുടെ കലക്ഷൻ ചിത്രം നേടി. അഞ്ചാം ദിവസം വിദേശത്ത് നിന്ന് മാത്രം 4.00 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ ഇതുവരെയുള്ള വിദേശ കലക്ഷൻ 40.90 കോടി രൂപയായി ഉയര്‍ന്നു. ലോകമെമ്പാടുമുള്ള മൊത്തം കലക്ഷൻ 78.94 കോടി രൂപയായി ഉയർന്നു.
വാഴ 2 ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചത് കേരളത്തില്‍ നിന്നു തന്നെയാണ്. ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം ഏകദേശം 26.30 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ 26 കോടി രൂപയിലധികം ഗ്രോസ് കലക്ഷന്‍ നേടിയ ഈ ചിത്രം സംസ്ഥാനത്തെ ഏറ്റവും വലിയ ഓപ്പണിംഗ് നേടിയ അഞ്ചു ചിത്രങ്ങളില്‍ ഇടം പിടിച്ചു. വിദേശത്ത് നിന്ന് നാലു ദിവസത്തിനുള്ളില്‍ മാത്രം 37 കോടി രൂപയാണ് ചിത്രം നേടിയത്.
ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം ബിജുക്കുട്ടൻ, സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്‌നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്‌ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഛായാഗ്രഹണം അഖിൽ ലൈലാസുരൻ, എഡിറ്റർ കണ്ണൻ മോഹൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കനിഷ്‌ക ഗോപി ഷെട്ടി, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, കല ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പരസ്യകല യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രജിവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈനർ അരുൺ എസ്. മണി, ആക്ഷൻ കലൈ കിംഗ്‌സൺ, വിക്കി നന്ദഗോപാൽ, ഡിഐ ജോയ്‌നർ തോമസ്, ടൈറ്റിൽ ഡിസൈൻ സർക്കാസനം, സൗണ്ട് ഡിസൈൻ വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൾട്ടന്റ് വിപിൻ കുമാർ, പി.ആർ.ഒ എസ്. ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.