ലക്ഷങ്ങളും കടന്നു, ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷനിലൂടെ മലയാളി പെൺകുട്ടി നേടുന്നത് മാസം ഒരു കോടിക്ക് മുകളിൽ

അഭിറാം മനോഹർ

ബുധന്‍, 8 ഏപ്രില്‍ 2026 (12:37 IST)
ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷനിലൂടെ വന്‍ നേട്ടം സ്വന്തമാക്കി മലയാളി. പര്‍പ്പിള്‍ ഹാല്‍സിയന്‍ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രശസ്തയായ അശ്വനി എ സബ്‌സ്‌ക്രിപ്ഷന്‍ വരുമാനത്തിലൂടെ മാത്രം നേടുന്നത് മാസം ഒരു കോടിയിലേറെ രൂപയാണ്. 390 രൂപയാണ് അശ്വനി സബ്‌സ്‌ക്രിപ്ഷന്‍ തുകയായി മാസം ഈടാക്കുന്നത്. 26,000ത്തിലധികം പേരാണ് അശ്വനിയുടെ കണ്ടന്റുകള്‍ ഇന്‍സ്റ്റഗ്രാമില്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ തന്നെ ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷനിലൂടെ ഏറ്റവും വരുമാനം നേടുന്ന ഇന്‍ഫ്‌ലുവന്‍സര്‍ ആയിരിക്കുകയാണ് അശ്വനി.
 
ട്രാവല്‍, ഫാഷന്‍,ലൈഫ്‌സ്‌റ്റൈല്‍ റീലുകളാണ് മോഡല്‍ കൂടിയായ അശ്വനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 2.71 ലക്ഷത്തിന് മുകളില്‍ ഫോളോവേഴ്‌സാണ് അശ്വനിക്കുള്ളത്. സമീപകാലത്ത് അശ്വനിയുടെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ഉയര്‍ന്നത് വലിയ വാര്‍ത്തയായതിന് പിന്നാലെ നിരവധി റോസ്റ്റിംഗ് വീഡിയോകള്‍ അശ്വനിക്കെതിരെ വന്നിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാണിച്ച് കേസും അശ്വനി ഫയല്‍ ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍