എന്നാൽ, ഇതെല്ലാം അസൂയാലുക്കളുടെ കുപ്രചരണങ്ങൾ ആണെന്ന് തോപ്പിൽ ജോപ്പന്റെ ഔദ്യോഗിക ഫേസ്ബുക്കിൽ പെജിലൂടെ ടീം വ്യക്തമാക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിലെ കുപ്രചരണങ്ങൾക്കെതിരെ സൈബറ്റ് സെല്ലിന് പരാതി നൽകാൻ പോകുകയാണെന്ന് ടീം പത്രക്കുറിപ്പിൽ വ്യക്തമാക്കി. ചിത്രത്തെ തകർക്കാൻ ശ്രമിച്ചവരെ വെളിച്ചത്ത് കൊണ്ടുവരുമെന്നും അവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
തോപ്പില്‍ ജോപ്പന്‍ കോടികളുടെ ലാഭമാണ് നിര്‍മ്മാതാവിന് നേടിക്കൊടുത്തിരിക്കുന്നത്. സമീപകാലത്ത് നിര്‍മ്മാതാവിന് ഇത്രയും വലിയ ലാഭം കിട്ടിയ സിനിമകള്‍ അപൂര്‍വ്വമാണ്. തോപ്പില്‍ ജോപ്പന്‍ ഇങ്ങനെ കുതിക്കുമെന്ന് എതിരാളികള്‍ പോലും കരുതിയതല്ല. ഈ തേരോട്ടമാണ് കുപ്രചരണങ്ങൾക്ക് കാരണമെന്നാണ് പരക്കെയുള്ള സംസാരം. സംസാരം. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ മുന്നിൽ ജോപ്പൻ എത്തുമെന്ന് സംശയമില്ല, ജോപ്പന്റെ ഫിനിഷിങ്ങ് അതുക്കും മേലെ.