എനിക്ക് അര്‍ഹതയില്ലെന്ന് കരുതുന്നവര്‍ക്ക് അത് തിരിച്ചെടുക്കാം; വികാരാധീനനായി അക്ഷയ്കുമാര്‍

ചൊവ്വ, 25 ഏപ്രില്‍ 2017 (17:17 IST)
തനിക്ക് ദേശിയ പുരസ്‌കാരം ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് കരുതുന്നവര്‍ക്ക് അതു തിരികെ എടുക്കാമെന്ന് ബോളിവുഡ് താരം അക്ഷയ്കുമാര്‍. കഴിഞ്ഞ കുറച്ച് വര്‍ഷക്കാലമായി താന്‍ ഇതെല്ലാം കാണുന്നുണ്ട്. ഒരാള്‍ക്ക് പുരസ്‌കാരം ലഭിച്ചാല്‍ അതിനെ തുടര്‍ന്ന് പല ചര്‍ച്ചകളും നടക്കുകയും അവസാനം അത് വിവാദത്തില്‍ കലാശിക്കുകയുമാണ് ചെയ്യാറെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. 
 
26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തനിക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. ഈ പരസ്‌കാരം തനിക്ക് ലഭിച്ചതില്‍ പലര്‍ക്കും ഇഷ്ടക്കേടുണ്ടെന്നത് വാസ്തവമാണ്. അത്തരക്കാര്‍ക്ക് അത് തിരികെ എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. റുസ്തം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അക്ഷയ് കുമാറിന് പുരസ്‌കാരം ലഭിച്ചത്. ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശനായതാണ് അക്ഷയ്ക്ക് അവാര്‍ഡ് ലഭിക്കാന്‍ കാരണമെന്ന പരിഹാസമായിരുന്നു ഉയര്‍ന്നത്.
 

വെബ്ദുനിയ വായിക്കുക