350 കോടിയിലധികം ബജറ്റില്‍ 'സൂര്യ 42' !പ്രൊമോഷനായി 100 കോടി

കെ ആര്‍ അനൂപ്

ചൊവ്വ, 21 മാര്‍ച്ച് 2023 (15:09 IST)
'സൂര്യ 42' സിരുത്തൈ ശിവയാണ് സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ സിനിമയുടെ ചിത്രീകരണ തിരക്കിലാണ് സൂര്യ. വമ്പന്‍ ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.
 
സൂര്യയുടെ മുന്‍ ചിത്രത്തേക്കാള്‍ മൂന്നിരട്ടി ഉയര്‍ന്ന ബജറ്റിലാണ് പുതിയ ചിത്രം എന്നാണ് വിവരം.ആക്ഷന്‍ ഡ്രാമ 350 കോടിയിലധികം ബജറ്റില്‍ ഒരുങ്ങുന്നത്.ചിത്രത്തിന്റെ പ്രൊമോഷനായി നിര്‍മ്മാതാക്കള്‍ 100 കോടിയോളം രൂപയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. തീര്‍ച്ചയായും സൂര്യയുടെ ഒരു ഗ്രാന്‍ഡ് റിലീസ് ആയിരിക്കും 'സൂര്യ 42'. ടൈറ്റില്‍ ടീസര്‍ വൈകാതെ തന്നെ പുറത്തുവരും.
 
 സൂര്യ നായകനായി എത്തുന്ന ചിത്രം ആയതിനാല്‍ കോളിവുഡിലെ ഏറ്റവും വലിയ പ്രി ബിസിനസുകളില്‍ ഒന്നാണ് ലഭിച്ചതെന്നാണ് വിവരം. 'സൂര്യ 42'വലിയ വിജയമാകും എന്ന് പ്രതീക്ഷയിലാണ് ഏവരും.
 
ശിവവെട്രി പളനിസാമി ചിത്രത്തിനായി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ദിഷാ പതാനിയാണ് നായിക.
 
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍