റഹ്മാന്‍ തന്നെ അടിക്കാന്‍ പാടില്ലെന്ന് സുരേഷ് ഗോപി വാശിപിടിച്ചെന്നും പിന്നീട് താന്‍ അപമാനിതനായെന്ന് നടന്‍ പൊട്ടിക്കരഞ്ഞെന്നും സംവിധായകന്‍ വിജി തമ്പി. കാലാള്‍പ്പട എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയുണ്ടായ സംഭവത്തെക്കുറിച്ച് സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് വിജി തമ്പി മനസുതുറന്നത്. 1989 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇത്. ജയറാം സുരേഷ് ഗോപി റഹ്മാന്‍, രതീഷ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. കോഴിക്കോട് വച്ചായിരുന്നു റഹ്മാനും സുരേഷ് ഗോപിയും തമ്മിലുള്ള ഫൈറ്റ് സീന്‍ പ്ലാന്‍ ചെയ്ത് വച്ചിരുന്നത്. എന്നാല്‍ ഇത് ചെയ്യാന്‍ പറ്റില്ലെന്ന് സുരേഷ് ഗോപി വാശി പിടിക്കുകയായിരുന്നു. വില്ലന്‍ വേഷമാണ് സുരേഷ് ഗോപി ചെയ്യുന്നത്. മെയിന്‍ വില്ലനല്ല. സെക്കന്‍ഡ് വില്ലനാണ്. സുരേഷ് ഗോപി ചിത്രത്തിന്റെ തിരക്കഥാകൃത്ത് രഞ്ജിത്തിനെ വിളിച്ച് കാര്യം പറയുകയായിരുന്നു. റഹ്മാന്റെ കയ്യില്‍ നിന്ന് അടി വാങ്ങാന്‍ എനിക്ക് പറ്റില്ല. റഹ്മാന്‍ എന്നെ തല്ലുന്ന ഷോട്ട് വയ്ക്കരുത്. ഇത് കേട്ടതോടെ രഞ്ജിത്ത് ഷോക്ക് ആവുകയായിരുന്നു.
സുരേഷിന് നിസ്സാര കാര്യങ്ങള്‍ മതി പിണങ്ങാനെന്നും വളരെ വികാര ജീവിയാണ് അദ്ദേഹമെന്നും വിജിതമ്പി പറഞ്ഞു. ബുദ്ധിമാനായ റഹ്മാന്‍ ഇക്കാര്യം മനസ്സിലാക്കുകയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് അദ്ദേഹം തന്റെ മുറിയിലേക്ക് വന്ന് കട്ടിലില്‍ ഇരുന്ന് പൊട്ടി കരയാന്‍ തുടങ്ങിയെന്നും വിജീതമ്പി പറഞ്ഞു. ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അപമാനമാണ് ഇതൊന്നും വിജിതമ്പിയുടെ പടം ആയതുകൊണ്ട് മാത്രമാണ് സഹിച്ചതൊന്നും അദ്ദേഹം പറഞ്ഞു.