ഹണി സിംഗിനെ വില്ലുവിളിച്ച് സണ്ണി ലിയോണീന്റെ ഐസ്ബക്കറ്റ് ചലഞ്ച്
ലോകത്തെമ്പാടും തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഐസ് ബക്ക്റ്റ് ചലഞ്ച് ഏറ്റെടുത്ത ബോളിവുഡ് താരം സണ്ണി ലിയോണ്‍.സണ്ണി വെള്ളമൊഴിക്കുന്ന ദൃശ്യം യൂട്യൂബില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ റാപ്പര്‍ ആയ യോയോ ഹണി സിംഗിനെയാണ് സണ്ണി വെല്ലുവിളിച്ചിരിക്കുന്നത്.സണ്ണിയുടെ കുടുംബമാണ് ഐസ് ബക്കറ്റ് ചലഞ്ചിനായി സണ്ണിയെ വെല്ലുവിളിച്ചത്.
അമിട്രോഫിക് ലാറ്ററല്‍ സ്ക്ലീറോസിസ് (എഎല്‍എസ്) എന്ന രോഗത്തെക്കുറിച്ച് ബോധവത്കരം നടത്തുന്നതിനും ഫണ്ട് ശേഖരിക്കുന്നതിനുമായി എഎല്‍എസ് അസോസിയേഷന്റെ 'ഐസ് ബക്കറ്റ് ചലഞ്ചി'ന്റെ ഭാഗമായാണ് ഐസ് ബക്കറ്റ് ചലഞ്ച് നടത്തപ്പെടുന്നത്. വെല്ലുവിളി ഏറ്റെടുക്കുന്നവര്‍ മൂന്നപേരെ കൂടി വെല്ലുവിളിക്കണം ഐസ് ബക്കറ്റ് ചലഞ്ചിന് വെല്ലുവിളി ലഭിച്ചുകഴിഞ്ഞാന്‍ വെല്ലുവിളി ഏറ്റെടുക്കുകയോ ഫണ്ടിലേക്ക് 100 ഡോളര്‍ സംഭാവന ചെയ്യുകയോ ചെയ്യണം.