കാര്‍ണിവലിന്റെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടി തിരക്കഥ വായിക്കുന്നതും. പലപ്പോഴും തനിച്ചിരുന്ന് കരയുന്ന മമ്മൂട്ടിയെ സെറ്റിലുള്ളവരും സിദ്ധിക്കും കണ്ടിട്ടുണ്ട്. കാര്യം അറിയണമെന്ന് ഉറച്ച് സിദ്ധിക്ക് മമ്മൂട്ടിയെ സമീപിച്ചു. മമ്മൂട്ടിയുടെ കണ്ണ് നിറഞ്ഞ് ചുവന്നിരിക്കുന്ന കണ്ടപ്പോള്‍ സിദ്ദിഖ് ഒന്ന് ഭയന്നു. കാര്യം തിരക്കിയപ്പോള്‍ കൈയിലുണ്ടായിരുന്ന ചില പേപ്പര്‍ സിദ്ദിഖിന് എടുത്ത് കൊടുത്തു. വടക്കന്‍ വീരഗാഥയുടെ തിരക്കഥയായിരുന്നു അത്.
തിരക്കഥയുടെ പല രംഗങ്ങളും വായിച്ചപ്പോള്‍ എനിക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. ഇത് കേട്ട് മമ്മൂട്ടിയുടെ മുഖത്ത് നോക്കി അന്ധാളിച്ച് നിന്ന് പോയത്രേ സിദ്ദിഖ്. ബാലന്‍ കെ നായര്‍, മാധവി, ഗീത, ക്യാംപ്റ്റന്‍ രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1989ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ആ വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മുതല്‍ മികച്ച വസ്ത്രാലങ്കാരത്തിന് വരെയുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ഒരു വടക്കന്‍ വീരഗാഥ സ്വന്തമാക്കി.