റിലീസിനു മുന്‍പെ മമ്മൂട്ടി ചിത്രത്തിനു തിരിച്ചടി; സൗദിയിലും പ്രദര്‍ശനത്തിനു വിലക്ക്

ബുധന്‍, 22 നവം‌ബര്‍ 2023 (10:59 IST)
മമ്മൂട്ടിയും ജ്യോതിരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാതല്‍ ദി കോര്‍' നാളെ തിയറ്ററുകളിലെത്തും. ജിയോ ബേബി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. റിലീസിനു മുന്‍പെ തന്നെ ചിത്രത്തിനു മൂന്ന് രാജ്യങ്ങളില്‍ വിലക്ക് കിട്ടിയിരിക്കുകയാണ്. ഖത്തര്‍, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലാണ് കാതല്‍ റിലീസിനു വിലക്ക്. 
 
സൗദി, കുവൈറ്റ്, ഖത്തര്‍ എന്നിവിടങ്ങളില്‍ ചിത്രത്തിനു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിട്ടില്ല. സിനിമയുടെ ഉള്ളടക്കമാണ് ഇതിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. ഹോമോ സെക്ഷ്വല്‍ ഉള്ളടക്കം ചിത്രത്തില്‍ ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മമ്മൂട്ടി ചിത്രങ്ങള്‍ക്ക് മികച്ച കളക്ഷന്‍ ലഭിക്കുന്ന സ്ഥലങ്ങളാണ് ജിസിസി രാജ്യങ്ങള്‍. 
 
നേരത്തെ മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിനു മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എല്‍ജിബിടിക്യു ഉള്ളടക്കത്തെ തുടര്‍ന്നായിരുന്നു അന്ന് മോണ്‍സ്റ്ററിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാതിരുന്നത്. പിന്നീട് സിനിമയിലെ 13 മിനിറ്റ് നീക്കം ചെയ്തതോടെ ബഹ്‌റൈനില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍