സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ആര് വിരുന്നിനു വന്നാലും കോഴിക്ക് കിടക്കപ്പൊറതി ഇല്ലെന്നു പറഞ്ഞത് പോലെയാണ് എന്റെ കാര്യം. ഏതോ ഒരു സാന്ദ്ര തോമസിനെതിരെയുള്ള കോടികളുടെ അഴിമതിക്കേസും ഇപ്പോൾ എന്റെ തലയിലായി. ഇതിനൊക്കെ എന്തുപറയാനാണ്. മഞ്ഞഓൺലൈൻ സൈറ്റുകളുടെ പ്രചാരം വർധിപ്പിക്കാൻ സിനിമാതാരങ്ങളുടെ ജീവിതം തോന്നുന്നതുപോലെയാണ് ഉപയോഗിക്കുന്നത്. അത് അവരുടെ ജീവിതത്തെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്നോ അപമാനിതരാകുന്നുവെന്നോ ഇവരൊന്നും ചിന്തിക്കുന്നില്ല. മനുഷ്യത്വം എന്നത് ഇവർക്കൊന്നും ഇല്ല.
നാളെ ഇനി ഐശ്വര്യയോ അമലയോ എന്ന പേരുള്ള ഒരു സ്ത്രീയെ ആണ് ഈ കേസിൽ പിടിച്ചതെങ്കിൽ ഇവർ സിനിമാതാരങ്ങളായ ഐശ്വര്യയുടെയും അമലയുടെയും ചിത്രം കൊടുക്കുമോ? ഇത് മനഃപൂർവം ചെയ്യുന്നതാണ്. ഒരാൾ, അത് പ്രശസ്തരാണെങ്കിൽ എത്രമാത്രം നാണംകെടുത്താം എന്നാണ് ഇക്കൂട്ടർ വിചാരിക്കുന്നത്.