സാമന്തയിൽ നിന്നും ആരാധകർ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു പുഷ്പയിലെ ഊ ആണ്ടവ എന്ന ഐറ്റം ഡാൻസ്. അല്ലു അർജുനൊപ്പമുള്ള സാമന്തയുടെ ഈ ഡാൻസ് തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും സൂപ്പർ ഹിറ്റായി. ഇപ്പോഴിതാ ഈ ഡാൻസ് നമ്പർ ചെയ്തതിനെക്കുറിച്ച് സാമന്ത തുറന്നു പറയുകയാണ്. എൻഡിടിവി വേൾഡ് സമ്മിറ്റ് 2025 സെഷനിൽ സംസാരിക്കുകയായിരുന്നു സാമന്ത.
'എനിക്ക് കഴിയുമോ എന്ന് നോക്കാനാണ് ഞാൻ 'ഊ ആണ്ടവ' ചെയ്തത്. ഞാൻ എനിക്ക് തന്നെ നൽകിയ ഒരു വെല്ലുവിളിയായിരുന്നു അത്. ഞാൻ ഒരിക്കലും എന്നെ സെക്സിയായി കരുതിയിരുന്നില്ല. ആരും എനിക്ക് ഒരു 'ബോൾഡ് റോൾ' തരാൻ പോകുന്നില്ല. അതൊരിക്കൽ മാത്രമേ സംഭവിക്കുകയുള്ളൂ', സാമന്ത പറഞ്ഞു.