രക്ഷാധികാരി ബൈജു എന്ന ചിത്രത്തിന് ലഭിച്ച പുരസ്കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. ചിത്രത്തിന്റെ നിർമാതാക്കളായ അലക്സാണ്ടർ മാത്യൂ, സതീഷ് മോഹന് എന്നിവരും സംവിധായകനായ രഞ്ജൻ പ്രമോദും ചേർന്നായിരുന്നു മന്ത്രി വി എസ് സുനിൽകുമാറിനു തുക കൈമാറിയത്.