എണ്‍പതുകളില്‍ മലയാളി സിനിമാ പ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമായിരുന്നു റഹ്മാന്‍. ഇന്നും റഹ്മാനോടുള്ള മലയാളികളുടെ ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല. എന്നാല്‍ റഹ്മാനെ മലയാള സിനിമയില്‍ നിന്ന് പാരവെച്ച് ഒഴിവാക്കിയതാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. താങ്കളെ മലയാളത്തില്‍ നിന്ന് ആരൊക്കെയോ പാരവച്ച് ഒഴിവാക്കിയാതാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനാണ് വ്യക്തമായ മറുപടിയുമായി റഹ്മാന്‍ രംഗത്തെത്തിയത്.
അങ്ങനെ ഒരു സംഭവവും നടത്തിട്ടില്ലെന്ന് റഹ്മാന്‍ പറയുന്നു. ഇന്നത്തെപ്പോലെയുള്ള ടെക്‌നോളജിയോ ഫാന്‍സ് അസോസിയേഷനുകളോ അക്കാലത്തുണ്ടായിരുന്നില്ലെന്നും അതിനാല്‍ ഒരു തരത്തിലുള്ള പാരവെപ്പും നടന്നിട്ടില്ലെന്നും റഹ്മാന്‍ പറയുന്നു. ആരൊക്കെയോ എന്നതുകൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നത് മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമാണെങ്കില്‍, അന്ന് ഇവര്‍ മാത്രമേയുള്ളൂവെന്നും അവരോടൊപ്പമാണ് താന്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചതെന്നും റഹ്മാന്‍ പറഞ്ഞു.
തന്റെ കുഴപ്പം കൊണ്ടായിരുന്നു സിനിമയില്ലാതായത്. എല്ലാവരും തമിഴില്‍ സിനിമ ചെയ്തിട്ടുണ്ട്. അവിടെയും തന്റെ പടങ്ങള്‍ ഹിറ്റായി. തമിഴില്‍ അന്ന് ആറ് മാസം മുമ്പ് കാശ് തന്ന് ഡേറ്റ് ബ്ലോക്ക് ചെയ്യുമായിരുന്നു. മലയാളത്തില്‍ ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പാണ് ഡേറ്റുണ്ടോയെന്ന് ചോദിക്കുക. അങ്ങനെ കുറേ സിനിമകള്‍ക്ക് ഡേറ്റ് കൊടുക്കാന്‍ പറ്റാതായപ്പോള്‍ മലയാളം സിനിമകളുടെ എണ്ണം കുറഞ്ഞുപോയെന്നും താരം പറയുന്നു.
പിന്നെ, അക്കാലത്തെ സംവിധായകരെല്ലാം ഫീല്‍ഡില്‍ നിന്ന് പോയി. പിന്നീട് അവരുടെ അസിസ്റ്റന്റുമാര്‍ സംവിധായകരായി. പക്ഷേ, അവര്‍ക്ക് തന്നേക്കാള്‍ പുതിയ തലമുറയിലുള്ളവരുമായിട്ടായിരുന്നു ബന്ധമെന്നും താരം പറഞ്ഞു. മാത്രമല്ല, തന്റെ പബ്ലിക് റിലേഷന്‍ കുറഞ്ഞതാണ് മലയാള സിനിമയില്‍ നിന്ന് ഒഴിവാകാന്‍ കാരണമെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.