മലയാളികൾക്ക് എന്നും പ്രിയങ്കരനായ നടനാണ് റഹ്‌മാൻ. 1983 ൽ റിലീസ് ആയ കൂടെവിടെ ആയിരുന്നു റഹ്‌മാന്റെ ആദ്യ സിനിമ. മമ്മൂട്ടിയും മോഹൻലാലും നിറഞ്ഞുനിന്ന, 90 കളിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ റഹ്‌മാന് കഴിഞ്ഞിരുന്നു. ഒരുകാലത്ത് ഇവർക്ക് മുകളിലേക്ക് റഹ്‌മാൻ വളരുമോ എന്ന് പോലും മലയാള സിനിമ അത്ഭുതം കൊണ്ടു. എന്നാൽ, അപ്രതീക്ഷിതമായിട്ടായിരുന്നു റഹ്‌മാന്റെ കരിയർ ഡൗൺ ആയത്. മലയാളവും തമിഴും ഒരുപോലെ ചെയ്യാൻ ശ്രമിച്ചതും, തമിഴിൽ വേണ്ടത്ര ശ്രദ്ധ നേടാൻ കഴിയാതെ പോയതുമൊക്കെയായിരുന്നു ഇതിന് കാരണം. ഇപ്പോൾ മലയാളത്തിൽ വീണ്ടും തിരിച്ചുവന്നിരിക്കുകയാണ് നടൻ.