ഹിന്ദി സിനിമകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രാധിക ആപ്തേ. ഹരം എന്ന സിനിമയിലൂടെ മലയാളത്തിലും കബാലിയിലൂടെ തമിഴിലും രാധിക ആപ്തേ തൻ്റെ സാന്നിധ്യം അറിയിച്ചിരുന്നു. 2009ൽ ബംഗാളി സിനിമയായ അന്തഹീനിലൂടെ അരങ്ങേറി ബദ്ലാപൂർ,മാഞ്ചി,പാർച്ച്ഡ്,ത്രില്ലർ സീരീസായ സേക്രഡ് ഗെയിംസ് എന്നിവയിലൂടെ അഭിനയത്തിലും രാധിക കഴിവ് തെളിയിച്ചിട്ടുണ്ട്.