സവർക്കറെ അപമാനിക്കുന്നത് യുവത നോക്കി നിൽക്കില്ല: സ്വര ഭാസ്‌കറിന് വധഭീഷണി

വ്യാഴം, 30 ജൂണ്‍ 2022 (13:58 IST)
ബോളിവുഡ് താരം സ്വര ഭാസ്കറിന് അജ്ഞാത വധഭീഷണി കത്ത്. മുംബൈയിലെ വെർസോവയിലുള്ള വസതിയിലേക്കാണ് കത്തയച്ചത്. തുടർന്ന് താരം കത്തുമായി വെർസോവ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
 
അജ്ഞാതനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. ഹിന്ദിയിൽ എഴുതിയിട്ടൂള്ള കത്തിൽ വീർ സവർക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവത നോക്കിനിൽക്കില്ല എന്നാണ് എഴുതിയിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍