രാധിക ആപ്‌തെയുടെ അശ്ലീല വീഡിയോ വാട്‌സ്ആപ്പില്‍, പൊലീസ് കേസെടുത്തു

ചൊവ്വ, 28 ഏപ്രില്‍ 2015 (14:36 IST)
ബോളീവുഡ് നടി രാധിക ആപ്‌തെ അഭിനയിച്ച ഒരു ഹ്രസ്വചിത്രത്തിലെ അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയിലിട്ട ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ദൃശ്യങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിച്ചതോടെ സംവിധായകന്‍ അനുരാഗ്‌ കശ്യപ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഞായറാഴ്‌ച മുതലാണ് രാധിക ആപ്‌തെയുടെ വീഡിയോ ക്ലിപ്പ്  വാട്‌സ്ആപ്പില്‍ വൈറലായത്. നടി തന്റെ വസ്‌ത്രമുയര്‍ത്തി നഗ്നത പ്രദര്‍ശിപ്പിക്കുന്ന രംഗമാണ്‌ കഥാസന്ദര്‍ഭത്തില്‍ നിന്ന്‌ മുറിച്ചുമാറ്റി ആരോ പ്രചരിപ്പിക്കുകയായിരുന്നു. ചിത്രീകരണ വേളയില്‍ ഈ ഭാഗങ്ങള്‍ പ്രത്യേക സുരക്ഷയോടെയാണ് ഷൂട്ട് ചെയ്‌തത്. എന്നിട്ടും നഗ്ന രംഗങ്ങള്‍ എങ്ങനെ പുറത്തായി എന്ന് ഇപ്പോഴും വ്യക്തമല്ല.

അന്താരാഷ്‌ട്ര പ്രോജക്‌ടിന്റെ ഭാഗമായി കാശ്യപ് സംവിധാനം ചെയ്ത റിലീസ് ചെയ്തിട്ടില്ലാത്ത ഷോര്‍ട്ട് ഫിലിമിലെ ദൃശ്യമാണിതെന്ന് പറയപ്പെടുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുളള സംവിധായകരുടെ എട്ട്‌ ചിത്രങ്ങള്‍ ചേര്‍ത്ത്‌ മെഗാ ചിത്രമായി ആഗോളതലത്തില്‍ റിലീസ്‌ ചെയ്യാനിരിക്കെയാണ്‌ രാധിക ആപ്‌തെയുടെ നഗ്ന രംഗങ്ങള്‍ ചോര്‍ന്നത്‌.

അശ്ലീല വീഡിയോ പുറത്ത് വിട്ടയാളെ കണ്ടെത്തിയിട്ട് പ്രതികരിക്കാമെന്നാണ് രാധിക ആപ്‌തെ പറയുന്നത്. ഹിന്ദി, മലയാളം, തമിഴ്‌, തെലുങ്ക്‌, ബംഗാളി, മറാത്തി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള താരമാണ്‌ രാധിക ആപ്‌തെ. 'ഹരം' എന്ന മലയാള ചിത്രത്തിലാണ്‌ അടുത്ത കാലത്തായി രാധിക വേഷമിട്ടത്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക