മേരി കോമിനായി പ്രിയങ്കയുടെ മസ്കുലര്‍ ലുക്ക്
മേരി കോമിന്റെ ജീവതത്തെ ആധാരമാക്കി ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകള്‍ പുറത്തിറങ്ങി
ചിത്രത്തിനായി ശരീരഘടനയില്‍ അടിമുടി മാറ്റമാണ് പ്രിയങ്ക വരുത്തിയിരിക്കുന്നത്.
മണാലിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ക്കായി 15 ദിവസം തുടര്‍ച്ചയായി കഠിനമായ ട്രൈനിംഗാണ് പ്രിയങ്ക നടത്തിയത്.നേരത്തെ സിനിമയിലെ തന്റെ പുതിയ ഗെറ്റപ്പ് ട്വീറ്റ് ചെയ്യുന്നതിന് മുന്‍പ് സിനിമയുടെ ചിത്രത്തിനു വേണ്ടി തന്റെ ഹൃദയവും രക്തവും ആത്മാവും താന്‍ ചിത്രത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് പ്രിയങ്ക ട്വിറ്ററിലെഴുതിയിരുന്നു.
സഞ്ചയി ലീല ബന്‍സാലി നിര്‍മ്മിക്കുന്ന ചിത്രത്തെപ്പറ്റി വന്‍ പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍