ആരാണ് ഏട്ടന്‍ ? മോഹന്‍ലാലോ പ്രിയദര്‍ശനോ, ആരാധകരുടെ സംശയം

കെ ആര്‍ അനൂപ്

ചൊവ്വ, 2 ഓഗസ്റ്റ് 2022 (10:19 IST)
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമകള്‍ക്കായി കാത്തിരിക്കുന്ന ആളുകള്‍ നിരവധിയാണ്. ഇരുവരും ഒടുവിലായി ഒന്നിച്ച ഓളവും തീരവും ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. രണ്ടാളും അടുത്ത സുഹൃത്തുക്കളാണെങ്കിലും പ്രായം കൊണ്ട് മുതിര്‍ന്നയാള്‍ ആരാണെന്ന് അറിയുവാന്‍ ആരാധകര്‍ തിരയുന്നുണ്ട്. 
 
30 ജനുവരി 1957ല്‍ ജനിച്ച പ്രിയദര്‍ശന്റെ പ്രായം 65 ആണ്. 21 മെയ് 1960ലാണ് മോഹന്‍ലാല്‍ ജനിച്ചത്. 62 വയസ്സാണ് താരത്തിന്റെ പ്രായം.
 
മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആയിരുന്നു ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. പ്രിയദര്‍ശിന്റെ ഒരു സ്‌പോര്‍ട്‌സ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ടെന്നും കേള്‍ക്കുന്നുണ്ട്. ബോക്‌സര്‍ ആയി താരം വേഷമിടും. 
 
പ്രിയദര്‍ശന്റെ ത്രില്ലര്‍ ചിത്രം അണിയറയിലൊരുങ്ങുന്നു. മലയാളത്തിലെ യുവതാരങ്ങളായ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍ ചിത്രത്തിലുണ്ടാകും 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍