ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലൂടെ ലോകം മുഴുവന്‍ താരമായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. സിനിമയിലെ ഗാനത്തിലെ ഒരു രംഗത്തിലൂടെ യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ് പ്രിയ. സാമൂഹിക മാധ്യമങ്ങളില്‍ അത്ര സജീവമല്ലാതിരുന്ന താരത്തിനെ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുടരുന്നത് നിരവധി ആളുകളാണ്.
പ്രിയ പങ്കുവയ്ക്കുന്ന ഓരോ വീഡിയോകളും ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് ഹിറ്റാകുന്നത്. എന്നാല്‍ എത്രവലിയ താരമാണെന്ന് പറഞ്ഞാലും പ്രിയയ്ക്ക് ഇപ്പോഴും ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം ഇല്ലെന്ന് മാതപിതാക്കള്‍ പറയുന്നു. ഫോണ്‍ കയ്യിലുണ്ടെങ്കിലും അതില്‍ സിമ്മില്ലെന്ന് പ്രിയയുടെ അച്ഛന്‍ പ്രകാ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘പ്രിയ കയ്യില്‍ കൊണ്ട് നടക്കുന്ന ഫോണില്‍ സിം കാര്‍ഡില്ല. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം പ്രിയയ്ക്ക് നല്‍കിയിട്ടില്ല. ഇതുവരെ പ്രിയയുടെ അമ്മയുടെ ഫോണ്‍ ആണ് അവള്‍ ഉപയോഗിച്ചിട്ടുള്ളത്. ഇപ്പോള്‍ പോലും മൊബൈല്‍ ഹോട് സ്പോട് സജ്ജമാക്കുമ്പോഴാണ് അവള്‍ക്ക് ഫോണ്‍ ഉപയോഗിക്കാനുള്ള അനുവാദം’. - പ്രകാശ് പറയുന്നു.