ഇങ്ങനെ ഒരു സിനിമ മുമ്പ് മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ? പൃഥ്വിരാജ് ചോദിക്കുന്നു...

തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (12:58 IST)
ജീത്തു ജോസഫിന്റെ ഊഴം എന്ന സിനിമക്ക് ശേഷം പൃഥ്വിരാജ് വീണ്ടും ഒരു ത്രില്ലർ ചിത്രവുമായി എത്തുന്നു. വമ്പന്‍ മുതല്‍ മുടക്കി നിര്‍മിക്കുന്ന ഡെട്രോയിറ്റ് ക്രോസിങ് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഒരു ബഹുഭാഷാ ചിത്രം കൂടിയായ ഡെട്രോയിറ്റ് ക്രോസിങ് സംവിധാനം ചെയ്യുന്നത് നിര്‍മല്‍ സഹദേവാണ്.
 
എന്നാൽ ഇതുപോലൊരു ചിത്രം മലയാളത്തിൽ മുമ്പ് വന്നിട്ടുണ്ടോ എന്ന് ചോദിക്കുകയാണ് പൃഥ്വിരാജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം ചോദിച്ചിരിക്കുന്നത്. ജീവിതത്തിലെ ഇരുണ്ട, ഹിംസാത്മകമായ വശത്തെ കുറിച്ച് പറയുന്ന ഒരു ചിത്രം, നാട്ടില്‍ നിന്ന് അകന്നു കഴിയുന്നവരുടെ ചിത്രം, പൂര്‍ണമായും വിദേശത്ത് ചിത്രീകരിക്കുന്നു.
 
പൂര്‍ണമായും അമേരിക്കയിലെ ഡെട്രോയിറ്റ് നഗരത്തിലാണ് ചിത്രീകരണം. അമേരിക്കയിൽ സജീവമായ ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കുന്നത്. നിര്‍മല്‍ സഹദേവ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിത്. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളില് നിർമിക്കുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്നാണ് നായിക.

വെബ്ദുനിയ വായിക്കുക