കഴിഞ്ഞവര്‍ഷം പൃഥ്വിരാജ് അടുത്ത് ഉണ്ടായിരുന്നില്ല, പന്ത്രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സുപ്രിയ മേനോന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 25 ഏപ്രില്‍ 2023 (12:15 IST)
കഴിഞ്ഞ തവണത്തെ വിവാഹ വാര്‍ഷികത്തിന് പൃഥ്വിരാജ് അടുത്ത് ഉണ്ടായിരുന്നില്ല. ആടുജീവിതം എന്ന സിനിമയുടെ തിരക്കിലായിരുന്നു അദ്ദേഹം. ഇത്തവണ പന്ത്രണ്ടാം വിവാഹ വാര്‍ഷികം ഒന്നിച്ച് ആഘോഷിക്കുകയാണ് ഇരുവരും. 
 
സുപ്രിയയും പൃഥ്വിരാജും പരസ്പരം ആശംസകള്‍ കൈമാറി. എന്നും എപ്പോഴും ഒന്നിച്ച് എന്നാണ് പൃഥ്വിരാജ് ആശംസ കുറിപ്പില്‍ എഴുതിയത്..
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Supriya Menon Prithviraj (@supriyamenonprithviraj)

സ്ഥിരതയെ ഭയപ്പെട്ടിരുന്ന ഒരാളെന്ന നിലയില്‍, ജീവിതത്തില്‍ സ്ഥായി ആയുള്ളവയെ ഞാനിപ്പോള്‍ വിലമതിക്കുന്നതിന്റെ ഒരേയൊരു കാരണം കൂടെയുള്ള ഈ പെണ്‍കുട്ടിയാണ് എന്നാണ് സുപ്രിയയുടെ കൂടെയുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചത്.
 ഭാര്യ, അടുത്ത സുഹൃത്ത്, ട്രാവല്‍ പാര്‍ട്ണര്‍, കുഞ്ഞിന്റെ അമ്മ അങ്ങനെ പലതുമാണ് തനിക്ക് സുപ്രിയ എന്നും പൃഥ്വിരാജ് കുറിക്കുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍