പ്രേമം സിനിമയ്ക്ക് നിരോധിക്കണമെന്ന ആവശ്യവുമായി മദ്യനിരോധന സമിതി
പ്രേമം സിനിമയ്ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേരള മദ്യനിരോധന സമിതി ജില്ലാകമ്മിറ്റി. പ്രേമം സിനിമയിലെ ക്ലാസിലിരുന്നു മദ്യപിക്കുന്നതും അധ്യാപികയെ പ്രേമിക്കുന്നതുമെല്ലാം വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുമെന്നും ഇവര്‍ പറയുന്നു.
സാമൂഹികപ്രതിബദ്ധത അശേഷമില്ലാത്ത ഇത്തരം സിനിമകൾ നിരോധിക്കാൻ സർക്കാർ മുന്നോട്ടു വരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയതിന് പിന്നാലെ നിരവധി വിവാദങ്ങളും പ്രേമം സിനിമയെ തേടിയെത്തിയിരുന്നു. സിനിമയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചതടക്കമുള്ള വിവാദത്തിന് പിന്നാലെയാണ് പുതിയ ആരോപണങ്ങള്‍.