സെറ്റിലുള്ള പിള്ളേര്‍ക്കൊപ്പം പ്രണവ് ചായ കുടിക്കും, ഭക്ഷണം കഴിക്കും; കാരവാന്‍ ഉണ്ടെങ്കിലും താരപുത്രന് വേണ്ട !

ശനി, 29 ജനുവരി 2022 (21:21 IST)
'ഹൃദയം' ഷൂട്ടിങ് വേളയില്‍ പ്രണവ് മോഹന്‍ലാല്‍ സെറ്റില്‍ ചെലവഴിച്ചത് സാധാരണക്കാരില്‍ സാധാരണക്കാരനായി. പ്രണവിനായി കാരവാന്‍ അടക്കമുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിലും ഒരു താരപുത്രനെന്ന ഇമേജ് നോക്കാതെ സെറ്റിലെ ബാക്കിയുള്ളവര്‍ക്കൊപ്പം പ്രണവ് സമയം ചെലവഴിക്കുകയായിരുന്നെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
 
സിനിമയില്‍ അഭിനയിക്കുന്ന പിള്ളേര്‍ക്കൊപ്പമായിരിക്കും എപ്പോഴും പ്രണവ്. ചായ കുടിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമൊക്കെ അവര്‍ക്കൊപ്പം ആയിരിക്കും. ഈ പിള്ളേര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ അതില്‍ പ്രണവ് എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണെന്നും വിനീത് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍