1500 കോടി രൂപ മുതല്‍ മുടക്കിലാണ് ബാഹുബലി ഒരുങ്ങുന്നതെന്ന് കേട്ടവര്‍ ഇത്രയും ചെലവിടാന്‍ മാത്രം എന്താണ് ബാഹുബലി എന്ന് ചോദിച്ചിരുന്നു. എന്നാല്‍ സിനിമ കണ്ടവര്‍ സംവിധായകന്‍ എസ്എസ് രാജമൗലിയെയും കലാസംവിധായകന്‍ സാബു സിറിളിനെയും അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും വാനോളം പുകഴ്ത്തി. എന്നാല്‍ ഇനി ബാഹുബലി 2ന്റെ നാളുകളാണ്.
ബിഗ് സ്‌ക്രീനില്‍ കാഴ്ചയുടെ വിസ്മയം തീര്‍ക്കാന്‍ ബ്രഹ്മാണ്ഡ സെറ്റാണ് സാബു സിറിളഇന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്നത്. അഞ്ഞൂറോലം വരുന്ന മരപ്പണിക്കാരും ശില്‍പ്പികളും പെയിന്റര്‍മാരും നിര്‍മ്മാണ് തൊഴിലാളികളും ചിത്രകാരന്മാരുമെല്ലാം സെറ്റ് ഒരുക്കുന്ന തിരക്കിലാണ്. കോട്ട കൊട്ടാരങ്ങള്‍, കുളങ്ങള്‍, കുതിരകള്‍, മാത്രമല്ല മനുഷ്യരെ വരെ കൃത്രിമമായി നിര്‍മ്മിക്കുന്നു. ബാഹുബലി 2വില്‍ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ നന്നെ കുറവാണ്. പകരെ കാഴ്ചയുടെ വിസ്മയം തീര്‍ക്കാനുള്ള മുഴുവന്‍ ചുമതലയും കലാസംവിധായകനും സഹായികള്‍ക്കും തന്നെ. യെന്തിരന്‍ 2 പോലും ഉപേക്ഷിച്ചാണ് ബാഹുബലി 2ന്റെ സാബു സിറിള്‍ സെറ്റ് ഒരുക്കുന്നത്.
പഴയ കാലത്തെ കഥ പറയാനായി ത്രിഡി പ്രിന്റിംഗ് ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ ടെക്‌നിക്കുകളാണ് ഉപയോഗപ്പെടുത്തുന്നത്. ബാഹുബലി 1 സാമ്പത്തിക വിജയം നേടിയതിനാല്‍ രണ്ടാം ഭാഗത്തിന്റെ സെറ്റ് നിര്‍മ്മാണത്തിന് ചെലവ് പ്രശ്‌നമല്ലെന്നത് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ഉത്തേജനമേകുന്നു. ആയുധങ്ങള്‍ മൃഗങ്ങള്‍ എന്നിവയെല്ലാം ഒറിജിനലിനെ വെല്ലുന്നത് തന്നെ. ആയുധ നിര്‍മ്മാണത്തിനായി ഹെലികോപ്റ്റര്‍ ബ്ലേഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന കാര്‍ബണ്‍ ഫൈബറും ഇന്‍ര്‍ഗ്രേറ്റഡ് റബ്ബര്‍ ഫോമും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആദ്യഭാഗത്തില്‍ മഹിഷ്മതി രാജ്യത്തെ കൊട്ടാരങ്ങളും കോട്ടകളുമെല്ലാം ഭൂരിഭാഗവും ഗ്രാഫിക്‌സ് സഹായത്താലാണ് ഒരുക്കിയത്. എന്നാല്‍ ഇത്തവണ പുതിയൊകപ രാജധാനിയ്ക്ക് തന്നെ രൂപം കൊടുത്തിട്ടുണ്ട്. ബാഹുബലി 1 അത്ഭുതമെങ്കില്‍ ബാഹുബലി 2 അത്യത്ഭുതമായിരിക്കുമെന്നാണ് അണിയരപ്രവര്‍ത്തകര്‍ പറയുന്നത്.