പുലിയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടാനിരിക്കെ വിജയുടെ ഷൂട്ടിംഗ് സൈറ്റിലെ ചിത്രങ്ങള്‍ ലീക്കായി

വ്യാഴം, 23 ഏപ്രില്‍ 2015 (19:06 IST)
വിജയുടെ പുതിയ ചിത്രമായ പുലി തമിഴ് സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. വിജയുടെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാകും പുലിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ ചിത്രത്തിലെ താരത്തിന്റെ വേഷത്തെപ്പറ്റിയും മറ്റും ഒരു സൂചനകളും നല്‍കിയിരുന്നില്ല. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ വെട്ടിലാക്കി ഷൂട്ടിംഗ് സൈറ്റിലെ വിജയുടെ ചിത്രങ്ങല്‍ ലീക്കായിരിക്കുകയാണ്. 
 
സിനിമയിലെ ഗെറ്റപ്പ് അതീവ രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു. നാല് ദിവസത്തിനകം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഔദ്യോഗികമായി പുറത്തുവിടാനിരിക്കെയാണ് ഫോട്ടോ ലീക്കായിരിക്കുന്നത്. പ്രാചീന കാലത്തെ ഒരു വേഷത്തില്‍ വിജയ് കാടിനുള്ളില്‍ നിന്നും ഇറങ്ങി വരുന്നതാണ് ഫോട്ടോ. ഫോട്ടോ ആരാണ് ലീക്ക് ചെയ്തത് എന്ന് കണ്ടെത്തിയിട്ടില്ല. ഹന്‍സികയും ശ്രുതി ഹസനുമാണ് ചിത്രത്തിലെ നായികമാര്‍. ശ്രിദേവിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു.
 

വെബ്ദുനിയ വായിക്കുക