മമ്മൂട്ടിയുടെ പേരൻപ് വിസ്മയം തന്നെ- ചിത്രത്തിന് ചൈനയിൽ വൻ വരവേൽപ്പ്

വ്യാഴം, 21 ജൂണ്‍ 2018 (10:36 IST)
മമ്മൂട്ടിയുടെ തമിഴ് ചിത്രമായ പേരന്‍പ് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. സിനിമയെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പേരന്‍പിന് ഏഷ്യയുടെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഷാങ്ഹായ് ചലച്ചിത്രമേളയില്‍ ഗംഭീര വരവേല്‍പ്പ്. 
 
നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തെ കൈയടികളോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്. ഈ വര്‍ഷം ആദ്യം റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ഈ സിനിമക്ക് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. 
 
റിപ്പോര്‍ട്ടുകള്‍ പ്രകാരം വളരെ വൈകാരികത നിറഞ്ഞ ഒരു കുടുംബ ചിത്രമാണ് പേരന്‍പ്. ടാക്സി ഡ്രൈവറും സ്നേഹസമ്പന്നനായ ഒരു പിതാവുമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. അമുദന്‍ എന്നാണ് നടന്റെ കഥാപാത്രത്തിന്റെ പേര്.
 
പേരന്‍പിലൂടെ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് ലഭിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അമുദന്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളതെന്നും അവര്‍ പറയുന്നു. 
 
അമുതവനിലൂടെ ഇത്തവണത്തെ ദേശീയ അവാര്‍ഡ് മെഗാസ്റ്റാറിനെത്തേടി എത്തുമെന്ന് ശരത് കുമാറും വ്യക്തമാക്കിയിരുന്നു. അഞ്ജലി അമീര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍