രണ്ടാം ആഴ്ചയിലും ഹൗസ് ഫുള്‍ ഷോകള്‍ പ്രതീക്ഷിച്ച് പത്തൊമ്പതാം നൂറ്റാണ്ട്,തിരുവോണ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തിയ വിനയന്‍ ചിത്രത്തിന് മികച്ച പ്രതികരണം

കെ ആര്‍ അനൂപ്

വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (11:20 IST)
പത്തൊമ്പതാം നൂറ്റാണ്ട് രണ്ടാം ആഴ്ചയിലേക്ക്. തിരുവോണ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തിയ വിനയന്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ആഴ്ചയില്‍ ലഭിച്ചത് നിരവധി ഹൗസ് ഫുള്‍ ഷോകളാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sree Gokulam Movies (@sreegokulammoviesofficial)

 സിജു വില്‍സിന്റെ കഥാപാത്രത്തെ പോലെ പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലിയെ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മാറുമറയ്ക്കല്‍ സമരനായിക നങ്ങേലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തീയറ്ററുകളില്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച താരസുന്ദരിയാണ് കയാദു ലോഹര്‍.
മുഗില്‍പെട്ടെ എന്ന കന്നട ചിത്രത്തിലൂടെ അരങ്ങേറ്റം. മലയാള സിനിമയില്‍ ഇതാദ്യം.
 
മോഡലിങ്ങിലൂടെ വരവറിച്ച നടിയുടെ ഇനി വരാനിരിക്കുന്ന ഒരു തമിഴ് ചിത്രമാണ്.വെന്തു തണിന്തത് കാട് എന്ന ഗൗതം മേനോന്‍ ചിത്രത്തില്‍ ചിമ്പുവിന്റെ നായികയായി കയാദു ഉണ്ടാകും.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍