മഞ്ജു പേടിച്ചോടിയതോ? മുന്നോട്ടേക്കെന്ന് പാർവതിയും റിമയും!

വെള്ളി, 28 ഡിസം‌ബര്‍ 2018 (17:01 IST)
മുന്നേറ്റചരിത്രത്തിൽ കേരളം മറ്റൊരു നാഴികക്കല്ലുകൂടി സ്ഥാപിക്കാനൊരുങ്ങുകയാണ്. പുതുവത്സരദിനത്തിൽ കാസർകോട‌് മുതൽ തിരുവനന്തപുരംവരെ 620 കിലോമീറ്ററിൽ സൃഷ്ടിക്കുന്ന വനിതാമതിലെന്ന‌് വിവിധ മേഖലകളിൽ പ്രമുഖരായ വനിതകൾ സംയുക്ത പ്രസ‌്താവനയിൽ പറഞ്ഞു. 
 
സ്ത്രീകളോടൊപ്പം ട്രാൻസ്-വിമനും മതിലിനായി അണിനിരക്കുന്നുണ്ട്. വനിതാമതിലിനെ ആശയപരമായി പിന്തുണയ്ക്കാൻ ലിംഗപദവിഭേദമില്ലാതെ ഏവർക്കും സാധിക്കും. സിനിമാ മേഖലയിൽ നിന്നും നടിമാരായ പാർവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻ‌ദാസ് തുടങ്ങിയവരും പങ്കെടുക്കും. നേരത്തേ മഞ്ജു വാര്യർ പിന്തുണ അറിയിച്ചിരുന്നെങ്കിലും രാഷ്ട്രീയമുണ്ടെന്നാരോപിച്ച് പിന്തുണ പിൻ‌വലിച്ചിരുന്നു. ഇത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. മഞ്ജു പേടിച്ചോടിയതാണെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.
 
കേരളം കാത്തുസൂക്ഷിച്ചുവന്ന നവോത്ഥാന മൂല്യങ്ങൾക്ക് വർഗീയശക്തികളിൽനിന്ന് വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. "ഇതിനോടൊപ്പമല്ല ഞങ്ങൾ' എന്നു പ്രഖ്യാപിക്കാൻ നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കേരളത്തിലെ സ്ത്രീകൾ പ്രത്യക്ഷത്തിൽ ആരംഭിക്കുന്ന ആശയപ്രചാരണരൂപമാണിത്. 
 
അതിനാൽ ഞങ്ങളും കണ്ണിചേരുമെന്ന‌് ഡോ. എം ലീലാവതി, സി കെ ജാനു, കെ അജിത, പി വത്സല, ലിഡാ ജേക്കബ്, മീര വേലായുധൻ, പാർവതി തിരുവോത്ത്, രമ്യാ നമ്പീശൻ, മാലാ പാർവതി, ദീദി ദാമോദരൻ, വിധു വിൻസന്റ‌്, ഗീതു മോഹൻദാസ്, സജിതാ മഠത്തിൽ, റിമ കല്ലിങ്കൽ,  ബീന പോൾ, രജിത മധു,  ഭാഗ്യലക്ഷ്മി, മുത്തുമണി തുടങ്ങിയവർ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍