ഹൊറര്‍ സിനിമ പ്രേമികളെ ലക്ഷ്യമിട്ട് 'പള്ളിമണി',ഫെബ്രുവരി 17ന് തിയേറ്ററുകളിലേക്ക്,ട്രെയ്ലര്‍

തിങ്കള്‍, 6 ഫെബ്രുവരി 2023 (10:30 IST)
ഹൊറര്‍ സിനിമ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകരെ ലക്ഷ്യമിട്ട് 'പള്ളിമണി'തിയേറ്ററുകളിലേക്ക്. കഴിഞ്ഞദിവസം പുറത്തുവന്ന ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.ഹൊറര്‍ മൂഡില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഫെബ്രുവരി 17ന് പ്രദര്‍ശനം ആരംഭിക്കും.
 യു/എ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രത്തില്‍ നിരവധി ഭയപ്പെടുത്തുന്ന രംഗങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് സൂചന.ഗര്‍ഭിണികളും ഹൃദ്രോഗികളും സിനിമ കാണരുത് എന്ന പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്തിറക്കിയിരുന്നു.
 
ശ്വേത മേനോന്‍, നിത്യദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് പള്ളിമണി.കലാ സംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന 
സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് 40 ലക്ഷം രൂപ ചെലവിട്ട് നിര്‍മിക്കുന്ന മൂന്നു നിലകളുള്ള പള്ളി.ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് 'പള്ളിമണി'.കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മി അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍