“ഒടിയന് ഒരു മാസ് ആക്ഷന്‍ സിനിമയല്ല. വ്യത്യസ്തമായ ആക്ഷന്‍ രംഗങ്ങളാണ് സിനിമയില്‍. വോട്ടുപെട്ടിയില്‍ വീണു. ഇനി വോട്ടെണ്ണലിനാണ് കാത്തിരിക്കുന്നത്. സിനിമ ഞാന്‍ നേരത്തെ കണ്ടതാണ്. പ്രേക്ഷകരുടെ പ്രതികരണം നേരിട്ട് അറിയാനാണ് അവര്‍ക്കൊപ്പം സിനിമ കാണാന്‍ എത്തിയത്”. ശ്രീകുമാര്‍ മേനോന് പറഞ്ഞു. ഒടിയന് മാണിക്യന്റെ ചിത്രമുള്ള കോട്ട് അണിഞ്ഞായിരുന്നു സംവിധായകന് എത്തിയത്.
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ഒടിയൻ കാത്തിരിപ്പിനൊടുവിൽ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ഏറ്റവും വലിയ ചിത്രം കൂടിയാണ് ‘ഒടിയന്’. പാലക്കാട് പ്രദേശത്തെ പഴയ കാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന് എന്ന കഥാപാത്രമായി എത്തുന്നു. നായിക മഞ്ജു വാര്യര്‍.