നിവിനെ സൂപ്പർ സ്റ്റാർ ആക്കിയത് വിനീത് ശ്രീനിവാസനല്ല? അത് മറ്റൊരു താരമാണ്!

ചൊവ്വ, 3 ജനുവരി 2017 (13:52 IST)
നിവിൻ പോളിയെ സൂപ്പർ സ്റ്റാർ ആക്കിയത് ആരാണെന്ന് ചോദിച്ചാൽ സംശയിക്കാതെ എല്ലാവരും ഉത്തരം പറയും വിനീത് ശ്രീനിവാസൻ എന്ന്. ശരിയാണ്, വിനീത് ശ്രീനിവാസൻ ആദ്യമായ് സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് നിവിൻ പോളി അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്നു.
 
പരുക്കൻ കഥാപാത്രത്തിൽ നിന്നും കാമുകനിലേക്കുള്ള പരിണാമം ആയിരുന്നു തട്ടത്തിൻ മറയത്ത്. അതും സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസൻ. അതിനുശേഷം ജേക്കബിന്റെ സ്വർഗരാജ്യം എന്ന സിനിമയിലും നായകൻ നിവിൻ ആയിരുന്നു. ഇതെല്ലാവർക്കും അറിയാവുന്ന കാര്യം. എന്നാൽ, നിവിൻ സൂപ്പർ സ്റ്റാർ ആയതിന്റെ യഥാർത്ഥ ക്രഡിറ്റിന് മറ്റൊരു അവകാശി കൂടിയുണ്ട്. മറ്റാരുമല്ല - അൽഫോൺസ് പുത്രൻ.
 
യൂവ് എന്ന ആൽബത്തിനായി അൽഫോൺസ് നിവിനെ വിളിച്ചു. പിന്നീട് ആദ്യമായി ഒരു ഫീച്ചര്‍ ചിത്രം (നേരം) ചെയ്തപ്പോ നായകന്‍ നിവിന്‍ തന്നെ. നേരവും കഴിഞ്ഞ് നിവിനും അല്‍ഫോണ്‍സും ഒന്നിച്ച ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു പ്രേമം. മലർവാടി എന്ന ചിത്രത്തിലേക്ക് നിവിൻ എത്താനുള്ള കാരണവും അൽഫോൺസ് തന്നെ.
 
ചിത്രത്തിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ട് എന്ന് പരസ്യം കണ്ടപ്പോള്‍ നിവിനോട് ഫോട്ടോയും മറ്റ് വിവരങ്ങളും അയച്ചുകൊടുക്കാന്‍ പറഞ്ഞത് അല്‍ഫോണ്‍സ് പുത്രനാണ്. പക്ഷേ, ഓഡിഷന് വിളിച്ചപ്പോള്‍ നിവിന്‍ പോളിയ്ക്ക് പോകാന്‍ കഴിയാത്ത അവസ്ഥ. ഫുട്‌ബോള്‍ കളിച്ച് പരിക്ക് പറ്റികിടപ്പിലായിരുന്നു. ഓഡിഷന് വിളിച്ചിട്ടും നിവിന് പോകാന്‍ കഴിയാത്ത അവസ്ഥയറിഞ്ഞ് അല്‍ഫോണ്‍സ് പുത്രനും കൂട്ടുകാരും എത്തി. അവിടെ നിന്ന് നിവിനെ തൂക്കിയെടുത്ത് വിനീത് ശ്രീനിവാസന് മുന്നില്‍ എത്തിച്ചത് അല്‍ഫോണ്‍സ് പുത്രനാണ്. അവരുടെയൊക്കെ പ്രാര്‍ത്ഥനയുടെ ഫലമാണ് നിവിന്റെ ഈ വളര്‍ച്ചയും.

വെബ്ദുനിയ വായിക്കുക