നിവിൻ പോളി നായകനാകുന്ന സഖാവ് സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് നിർമിച്ച്, സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സഖാവ്’. സഖാവ് കൃഷ്ണകുമാറായി നിവിൻ എത്തുന്ന ചിത്രത്തിൽ രണ്ട് കഥാപാത്രങ്ങളെയാണ് നിവിൻ അവതരിപ്പിക്കുന്നത്. രണ്ട് കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
സഖാവിൽ നിവിൻ പോളി യുവ രാഷ്ട്രീയ പ്രവർത്തകനായാണ് അഭിനയിക്കുന്നത്. കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പുവും അഭിനയിക്കുന്നു. ശ്രീനിവാസൻ, മണിയൻപിള്ള രാജു, ജോജോ, ഐശ്വര്യ രാജേഷ്, അപർണ ഗോപിനാഥ്, ഗായത്രി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായഗ്രഹണം ജോർജ് വില്യംസ്, സംഗീതം പ്രശാന്ത് പിള്ള.