നിഖില വിമല്‍ ക്ലബ്ബ് ഹൗസിലേക്ക്,ദി പ്രീസ്റ്റ് വിശേഷങ്ങള്‍ നടി പങ്കുവയ്ക്കും !

കെ ആര്‍ അനൂപ്

വ്യാഴം, 3 ജൂണ്‍ 2021 (11:58 IST)
യുവാക്കള്‍ക്കിടയില്‍ തരംഗമായ ക്ലബ്ബ് ഹൗസിലേക്ക് നടി നിഖില വിമല്‍. തന്റെ ഒടുവില്‍ റിലീസ് ചെയ്ത ദി പ്രീസ്റ്റ് വിശേഷങ്ങളുമായാണ് താരം എത്തുന്നത്. ഇന്ന് രാത്രി 8 മണിക്ക് ആരാധകരുമായി സംവദിക്കാന്‍ നിഖിലയും ഉണ്ടാകും.
 
കഴിഞ്ഞദിവസം ഇത്തരത്തില്‍ ഓപ്പറേഷന്‍ ജാവ ടീമും എത്തിയിരുന്നു.
 
അതേസമയം ക്ലബ്ബ് ഹൗസില്‍ താരങ്ങളുടെ പേരില്‍ കൂടുതല്‍ വ്യാജ അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെടുകയാണ്. സുരേഷ് ഗോപിയും നിവിന്‍പോളിയുമാണ് ഇതിനെതിരെ ഒടുവില്‍ ശബ്ദമുയര്‍ത്തിയത്. തങ്ങള്‍ ക്ലബ് ഹൗസില്‍ ഇല്ലെന്നും പുതുതായി ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ എത്തുകയാണെങ്കില്‍ അറിയിക്കുമെന്നും ഇരുവരും പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, ടോവിനോ തോമസ് തുടങ്ങിയവരും ഇത്തരത്തില്‍ രംഗത്തെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍