മലയാളത്തില്‍ ഒട്ടേറെ മികച്ച ആക്ഷന്‍ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയിട്ടുള്ള സംവിധായകനാണ് ഷാജി കൈലാസ്. ദി കിംഗ് , കമ്മീഷണര്‍ തുടങ്ങിയ നിരവധി പൊളിറ്റിക്കല്‍ ത്രില്ലറുകളും ഷാജി കൈലാസ് സംവിധാനം ചെയ്തിട്ടുണ്ട്. ഷാജി കൈലാസിന്റെ അടുത്ത ചിത്രവും ഒരു പോളിറ്റിക്കല്‍ ത്രില്ലറാണ്. എന്നാല്‍ ഇത്തവണ ഒരു വിവാദ കഥയുമായാണ് ഷാജി കൈലാസ് എത്തുന്നത്.
സോളാര്‍കേസിലെ വിവാദ നായിക സരിതാ എസ് നായരുടെ ജീവിത കഥയാണ് ഷാജി കൈലാസ് അടുത്ത സിനിമയുടെ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത സിനിമയില്‍ സരിതയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നുള്ളതാണ്. ചിത്രവുമായി ബന്ധപ്പെട്ട് സരിതാനായരുമായി ഷാജികൈലാസ് നടത്തിയെന്നാണ് വിവരം.
സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകന്. ചിത്രത്തില്‍ സുരേഷ് ഗോപി ഒരു പോലീസ് ഓഫീസറുടെ വേഷത്തിലായിരിക്കും അഭിനയിക്കുക. ഗണേഷ്കുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് സൂചന. ചിത്രത്തില്‍ സംസ്ഥാന രാഷ്ട്രീയത്തിലെ പലരുടേയും രൂപഭാവങ്ങളുള്ള കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തുമെന്നാണ് സൂചനകള്‍.
കിച്ചു ഫിലിംസിന്റെ ബാനറില്‍ ജഗദീശ് ചന്ദ്രനാണ് സിനിമ നിര്‍മിക്കുന്നത്.
ഏറെ രാഷ്ട്രീയ കോലിളക്കങ്ങളുണ്ടാക്കിയ സോളര്‍കേസ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമ ഏറെ വിവാദമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.