നയന്‍താരക്ക് കോടികള്‍ വിലയുള്ള സമ്മാനം, ഭര്‍ത്താവ് വിഘ്‌നേശ് നല്‍കിയ സമ്മാനത്തെക്കുറിച്ച് നടി

കെ ആര്‍ അനൂപ്

വ്യാഴം, 30 നവം‌ബര്‍ 2023 (12:26 IST)
നയന്‍താരയുടെ 39ാം ജന്മദിനം നവംബര്‍ 18ന് ആയിരുന്നു ആഘോഷിച്ചത്. ഭാര്യക്ക് വിഘ്‌നേശ് ശിവന്‍ നല്‍കിയ സമ്മാനത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച.പുതിയ മെഴ്സിഡസ് മേബാക്കാണ് ഭര്‍ത്താവിന്റെ സമാനം. തനിക്ക് ലഭിച്ച സമ്മാനത്തിന്റെ ചിത്രങ്ങള്‍ നയന്‍താര തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
 
'വെല്‍കം ഹോം യു ബ്യൂട്ടി എന്റെ പ്രിയപ്പെട്ട ഭര്‍ത്താവ് വിഘ്‌നേശിന് ഏറ്റവും മധുരമുള്ള ജന്മദിന സമ്മാനത്തിന് നന്ദി',-എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം നയന്‍താര എഴുതിയത്.
  
ഇന്നലെയായിരുന്നു മെഴ്സിഡസ് മേബാക്കിന്റെ ചിത്രങ്ങള്‍ നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 2.69 കോടി രൂപയാണ് ഈ കാറിന്റെ അടിസ്ഥാനവില. ഇതിന്റെ ടോപ് എന്‍ഡ് കാറിന്റെ വില 3.40 കോടി രൂപയാണ്. ടോപ്പ് എന്റാണ് നയന്‍താരയ്ക്ക് വിക്കി സമ്മാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by N A Y A N T H A R A (@nayanthara)

മക്കള്‍ക്കൊപ്പം ആയിരുന്നു നയന്‍താരയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം.
 
 
  
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍