നന്ദനത്തിലെ സൂപ്പര്‍ഹിറ്റ് പാട്ട് ഷൂട്ട് ചെയ്തത് രഞ്ജിത്തല്ല ! അത് മറ്റൊരു സംവിധായകന്‍

ശനി, 17 സെപ്‌റ്റംബര്‍ 2022 (15:12 IST)
പൃഥ്വിരാജ്, നവ്യ നായര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് നന്ദനം. 2002 ലാണ് നന്ദനം റിലീസ് ചെയ്തത്. ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. നന്ദനത്തിലെ കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍ എന്ന ഗാനത്തിനു ഇപ്പോഴും ആരാധകര്‍ ഏറെയാണ്. ചിത്രയാണ് ഈ ഗാനം ആലപിച്ചത്. 
 
കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍.., എന്ന് തുടങ്ങുന്ന ഗാനം ഷൂട്ട് ചെയ്തത് നന്ദനം സിനിമയുടെ സംവിധായകന്‍ രഞ്ജിത്തല്ല ! മറിച്ച് മലയാളത്തിലെ മറ്റൊരു പ്രമുഖ സംവിധായകനാണ്. ഈ ഗാനരംഗം ഷൂട്ട് ചെയ്യാന്‍ വേണ്ടി മാത്രം രഞ്ജിത്ത് ഈ മുതിര്‍ന്ന സംവിധായകനെ വിളിക്കുകയായിരുന്നു. 
 
സിബി മലയിലാണ് ആ രംഗം ഷൂട്ട് ചെയ്തത്. ഇത്തരത്തിലുള്ള ഗാനരംഗങ്ങള്‍ പല സിനിമകളിലും ചെയ്തിട്ടുള്ളതുകൊണ്ട് ആകും രഞ്ജിത്ത് തന്നെ വിളിച്ചതെന്ന് സിബി മലയില്‍ പറയുന്നു. രഞ്ജിത്തിന്റെ ക്ഷണം സ്വീകരിച്ച് ആ പാട്ട് സീന്‍ മാത്രം ഷൂട്ട് ചെയ്യാന്‍ സിബി മലയില്‍ എത്തുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍