അന്ന് അങ്ങനെ ചെയ്തതുകൊണ്ട് ദിലീപ് രക്ഷപ്പെട്ടു: ദുരനുഭവം ഓർത്തെടുത്ത് നാദിർഷ

നിഹാരിക കെ.എസ്

ശനി, 10 മെയ് 2025 (13:42 IST)
മിമിക്രി വേദിയിൽ നിന്നും മലയാള സിനിമയിലേക്ക് വന്ന കലാകാരന്മാരിൽ ദിലീപുമുണ്ട്. മിക്രി അവതരണത്തിനായി ഒരിടത്ത് പോയപ്പോൾദിലീപിന്റെ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഒരു ആക്രമണം ഉണ്ടായതായി നേരത്തെ നാദിർഷ പറഞ്ഞിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് മനോരമ ചാനലിന്റെ 'ചിരിമാ.. സിനിമാ..' എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ടായിരുന്നു തങ്ങളുടെ ട്രൂപ്പ് അകപ്പെട്ടുപോയ ഒരു അപകടത്തെക്കുറിച്ച് താരം വിവരിച്ചത്.
 
'ദിലീപ് എന്ന് പറയുന്ന ഈ വ്യക്തി നമുക്ക് ചിന്തിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിപ്പോകേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നു. ചെമ്മാട് ഒരു പരിപാടി അവതരിപ്പിച്ചപ്പോൾ ചെറിയ വിഷയം ഉണ്ടായി. അവിടുത്തെ രണ്ട് രാഷ്ട്രീയ വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമായിരുന്നു. പരിപാടിയൊക്കെ ഗംഭിരാമായി അവസാനിച്ചപ്പോൾ എതിർ രാഷ്ട്രീയപ്പാർട്ടിക്കാർ പൊലീസിന്റെ കൂടെ പിന്തുണയോടെ നമ്മളുടെ കലാകാരന്മാരെ ആക്രമിക്കുകയായിരുന്നു' നാദിർഷ പറയുന്നു.
 
അങ്ങോട്ടും ഇങ്ങോട്ടും വലിയ അടിയായി. ഒടുവിൽ എല്ലാവരും തിരിച്ച് വാഹനത്തിൽ കയറി പോകാൻ നോക്കുകയാണ്. ദിലീപ് ഇരിക്കുന്നത് ഡ്രൈവർ സീറ്റിന്റെ തൊട്ട് എതിർവശത്തുള്ള സീറ്റിലാണ്. സീറ്റിൽ വെച്ചിരുന്ന ജുബ്ബ കാണുന്നില്ലെന്ന് പറഞ്ഞ് ദിലീപ് ഒന്ന് കുനിഞ്ഞു. ആ സമയത്താണ് ഒരു ഇഷ്ടിക വണ്ടിയുടെ ഗ്ലാസും തകർത്തുകൊണ്ട് വന്ന് സീറ്റിന്റെ ഹെഡ്റെസ്റ്റിൽ ഇടിക്കുന്നത്. സീറ്റ് വരെ തുളഞ്ഞ് പോയി. ദിലീപ് അങ്ങനെ തന്നെ ഇരിക്കുകയാണെങ്കിൽ കറക്ട് മുഖത്ത് വന്ന് പതിക്കേണ്ടതായിരുന്നു. ആ സമയത്ത് കുനിയാൻ തോന്നിയതുകൊണ്ട് രക്ഷപ്പെട്ടതാണെന്നും നാദിർഷ പറയുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍