വഴങ്ങാതെ എം ടി, പുല്ലുവില കൽപ്പിച്ച് ശ്രീകുമാർ മേനോൻ- ഗുരുവിനെ ധിക്കരിക്കാൻ മോഹൻലാൽ തയ്യാറാകുമോ?

വെള്ളി, 8 ഫെബ്രുവരി 2019 (12:45 IST)
മലയാളക്കരയെ ഒന്നാകെ ആവേശഭരിതരാക്കിയാണ് ശ്രീകുമാർ മേനോൻ - എം ടി വാസുദേവൻ നായർ - മോഹൻലാൽ കൂട്ടുകെട്ടിൽ വരുന്ന മഹാഭാരതം പ്രഖ്യാപിച്ചത്. എംടിയുടെ ‘രണ്ടാമൂഴം’ എന്ന നോവൽ ആധാരമാക്കിയാണ് സിനിമ. എന്നാൽ, ചിത്രം ഇപ്പോൾ പ്രതിസന്ധിയിലാണ്. 
 
ഇത് സംബന്ധിച്ച കേസ് മാര്‍ച്ച് രണ്ടിലേക്ക് മാറ്റി. കോഴിക്കോട് നാലാം അഡീഷനല്‍ ജില്ല കോടതിയാണ് കേസ് മാറ്റിവെച്ചത്. രണ്ടാമൂഴത്തിന്റെ തിരക്കഥ ഉപയോഗിക്കുന്നത് തടഞ്ഞ വിധി റദ്ദാക്കണമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹർജിയും കേസില്‍ ആര്‍ബിട്രേറ്റര്‍ (മധ്യസ്ഥന്‍) വേണമെന്ന സംവിധായകന്റെ ആവശ്യത്തിനെതിരെ എം.ടിയുടെ ഹർജിയുമാണ് പരിഗണിച്ചത്. കേസ് മാർച്ച് രണ്ടിലേക്ക് മാറ്റി.  
 
കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ ആര്‍ബിട്രേഷനും പ്രസക്തിയില്ലെന്ന് എം.ടിയുടെ അഭിഭാഷകന്‍ കെ.ബി. ശിവരാമകൃഷ്ണന്‍ വാദിച്ചു. തിരക്കഥ തിരിച്ച് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് എം ടി. എന്നാൽ, ഏത് വിധേനയും സിനിമ ചെയ്യണമെന്നാണ് ശ്രീകുമാർ മേനോന്റെ നിലപാട്. എം ടിയെ ധിക്കരിച്ച് മോഹൻലാലും ശ്രീകുമാർ മേനോനും രണ്ടാമൂഴം സിനിമയാക്കുമോയെന്ന് കാത്തിരുന്ന് കാണാം.
 
എംടിയുമായി മോഹന്‍ലാല്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മഹാഭാരതവുമായി മുന്നോട്ടുപോകാന്‍ ധാരണയായെന്നും ജോമോന്‍ പറഞ്ഞിരുന്നു. അത്തരത്തിലൊരു ചര്‍ച്ച ഇതുവരെ ഉണ്ടായിട്ടില്ലെന്നും എംടിയുടെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന് സിനിമയെടുക്കാന്‍ നിയമപരമായ തടസ്സങ്ങളുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍