പൃഥ്വിരാജ്-മോഹൻലാൽ-മുരളി ഗോപി കൂട്ടുകെട്ട് രണ്ടാമതും ഒന്നിച്ചപ്പോൾ മലയാളത്തിൽ പിറന്നത് ഒരു ഇൻഡസ്ട്രി ഹിറ്റ്. മലയാളത്തിലെ സകല റെക്കോർഡുകളും തകർത്ത് മുന്നേറുന്ന എമ്പുരാൻ ഇതുവരെ 250 കോടി നേടി കഴിഞ്ഞു. മഞ്ഞുമ്മൽ ബോയ്സിന്റെയും 2018 ന്റെയും കളക്ഷനുകളാണ് എമ്പുരാൻ തകർത്തത്. എന്നാൽ, എമ്പുരാന് തകർക്കാൻ കഴിയാത്ത ഒരു റെക്കോർഡ് ഉണ്ണി മുകുന്ദന്റെ പേരിലാണുള്ളത്.
എന്നാൽ ഹിന്ദിയിൽ ഇപ്പോഴും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമെന്ന 'മാർക്കോ'യുടെ റെക്കോർഡ് എമ്പുരാന് തകർക്കാനായിട്ടില്ല. 17.5 കോടി നേട്ടവുമായി 'മാർക്കോ'യാണ് നോർത്ത് ഇന്ത്യയിൽ എമ്പുരാന് മുന്നിലുള്ളത്. മൂന്ന് കോടിയിൽ താഴെയാണ് നോർത്ത് ഇന്ത്യയിലെ എമ്പുരാന്‍റെ കളക്ഷൻ. അജയന്റെ രണ്ടാം മോഷണവും ആടുജീവിതവുമാണ് നോർത്ത് ഇന്ത്യൻ കളക്ഷനിൽ എമ്പുരാന്‍റെ പിന്നിലുള്ളത്.