കൂള്‍ ലുക്കില്‍ മോഹന്‍ലാല്‍ ! സോഷ്യല്‍ മീഡിയയില്‍ തരംഗമായി മോഹന്‍ലാലിന്റെ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്

വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (10:40 IST)
മോഹന്‍ലാലിന്റെ അടുത്തതായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രങ്ങളാണ് 'മോണ്‍സ്റ്റര്‍', 'എലോണ്‍'.'റാം' ചിത്രീകരണ തിരക്കിലായിരുന്നു താരം. 'മോണ്‍സ്റ്റര്‍' ആദ്യം തിയേറ്ററുകളില്‍ എത്തും എന്നാണ് കേള്‍ക്കുന്നത്. ഇപ്പോഴിതാ മോഹന്‍ലാല്‍ പങ്കുവെച്ച ഒരു ഫോട്ടോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
 അനീഷ് ഉപാസനയാണ് പതിവുപോലെ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.'എല്‍ 2: എമ്പുരാന്‍' ജോലികള്‍ ഔദ്യോഗികമായി തുടങ്ങുന്ന വിവരം ഈ അടുത്താണ് മോഹന്‍ലാല്‍ അറിയിച്ചത്. നടന്റെ പുതിയ ചിത്രമായ ഋഷഭ ദുബൈയില്‍ ഒരുങ്ങുകയാണ്.ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി ഒരുങ്ങുന്ന വമ്പന്‍ ചിത്രമാണിത്
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍