കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് ജയറാം മമ്മൂട്ടിയെ കണ്ടുമുട്ടിയിരുന്നു. മമ്മൂട്ടിയ്ക്കൊപ്പം ബ്രേയ്ക്ക് ഫാസ്റ്റ് കഴിക്കുന്ന ചിത്രം ജയറാം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് ജയറാം ഹൈദരബാദിലെത്തിയത്. മമ്മൂട്ടി-ജയറാം കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പുതിയ സിനിമയെ പറ്റിയുള്ള വാര്‍ത്തയും പുറത്തുവന്നത്.
മുന്‍പ് നിരവധി ചിത്രങ്ങളില്‍ ഒപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടിയ്ക്കൊപ്പം ഏറെകാലമായി ജയറാം അഭിനയിച്ചിട്ടില്ല. ഹൈദരാബാദില്‍ വെച്ച് ഈ കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ അതിനെന്താ ഉടനെ തന്നെ ഒരു സിനിമ ചെയ്യാം എന്നായിരുന്നു മറുപടി. മമ്മൂട്ടിയ്ക്കൊപ്പം തന്നെ സഹതാരത്തിന് പ്രധാന്യമുള്ള ഒരു ചിത്രം മമ്മൂട്ടിയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിലേക്കായിരിക്കും ജയറാമിനെ പരിഗണിക്കുക.