മമ്മൂട്ടി മംഗലശ്ശേരി നീലകണ്ഠനായാൽ ?

വ്യാഴം, 28 ജൂലൈ 2016 (08:42 IST)
വർഷങ്ങ‌ൾക്ക് മുൻപ് ദേവാസുരം എന്നൊരു സിനിമയിറങ്ങി. മംഗലശ്ശേരിയിലെ താന്തോന്നിയായ നീലകഠന്റെ കഥ പറഞ്ഞ സിനിമ. അസുരവിത്തായിരുന്നെങ്കിലും മലയാളികൾ എല്ലാവരും ഒരുപോലെ നെഞ്ചിലേറ്റിയ സിനിമയായിരുന്നു മോഹൻലാൽ - ഐ വി ശശി - രഞ്ജിത് കൂട്ടുകെട്ടിൽ പിറന്ന ദേവാസുരം. എന്നാൽ നീലകണ്ഠനാകാൻ ആദ്യം തീരുമാനച്ചത് മോഹൻലാലിലെയല്ല, മമ്മൂട്ടിയെ ആയിരുന്നു.
 
1991ൽ ഊട്ടിയുടെ പശ്ചാത്തലത്തിൽ ഐ വി ശശി - രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുക്കിയ സിനിമയാണ് നീലഗിരി. എന്നാൽ സിനിമ ഐ വി ശശിയ്ക്ക് ഗുണമുണ്ടാക്കിയില്ല. അതോടൊപ്പം മമ്മൂട്ടിയ്ക്കും. കാരണം മമ്മൂട്ടിയായിരുന്നു നീലഗിരിയിലെ നായകൻ. നീലഗിരിയുടെ ഷൂട്ടിംഗിനിടെയിൽ രഞ്ജിത്ത് നീലകണ്ഠനെക്കുറിച്ച് മമ്മൂട്ടിയോട് പറഞ്ഞിരുന്നു. ചെയ്യാമെന്ന് മമ്മൂട്ടി സമ്മതിക്കുകയും ചെയ്തത്രെ. 
 
എന്നാൽ നീലഗിരിയ്ക്ക് ശേഷം ഐ വി ശശിയുമായി ഒരു സിനിമ ചെയ്യാൻ മമ്മൂട്ടി സമ്മതിക്കാതിരിന്നതു കാരണമാണ് അത് നടക്കാതിരിക്കുകയായിരുന്നുവത്രെ. അങ്ങനെയാണ് മംഗലശ്ശേരി നീലകണ്ഠനായി മോഹൻലാൽ എത്തിയത്. 

വെബ്ദുനിയ വായിക്കുക