മോഹൻലാലിനൊപ്പം നിൽക്കുന്ന ഈ കുട്ടിയെ അറിയുമോ? മലയാള സിനിമയിലെ ഒഴിച്ചു കൂടാനാകാത്ത യുവതാരം!

ബുധന്‍, 26 ഒക്‌ടോബര്‍ 2016 (15:02 IST)
മോഹൻലാലിനും ലാലു അലക്സിനുമൊപ്പം കുറച്ച് കുട്ടികൾ നിൽക്കുന്ന ഈ ചിത്രത്തിൽ മലയാളികൾക്ക് പരിചയമുള്ള മറ്റൊരു താരം കൂടിയുണ്ട്. 1980 കളിലെ ഒരു ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നും എടുത്തതാണീ ചിത്രം. ചിത്രത്തിലുള്ള കൊച്ചുമിടുക്കൻ വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെയും ലാലു അലക്സിനെയും വെച്ച് സിനിമ സംവിധാനവും ചെയ്തു.
 
ഉദയനാണ് താരം എന്ന മോഹൻലാൽ ചിത്രത്തിലൂടെ സംവിധായകന്റെ വേഷം അണിഞ്ഞ റോഷൻ ആൻഡ്രൂസ് ആണ് ആ കൊച്ചു താരം. ചിത്രത്തിൽ വലതു വശത്ത് പച്ച ബ്ലാങ്കെറ്റ് പുതച്ച് നിൽക്കുന്ന കുട്ടിയാണ് റോഷൻ ആൻഡ്രൂസ്. റോഷൻ തന്നെയാണ് ഈ ചിത്രം ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്.
 
മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയത ഇവിടംസ്വര്‍ഗമാണ്, കാസനോവ എന്നീ ചിത്രങ്ങളില്‍ കാസനോവ വേണ്ടത്ര ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നില്ല. ഇവിടം സ്വർഗമാണ് എന്ന ചിത്രത്തിൽ ലാലു അലക്സും ഉണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക