മനസ്സില്‍ നന്മയുള്ളവര്‍ക്കേ നല്ല സമയത്ത് നല്ലത് നടക്കൂ; ലാ‌ലിന്റെ മനസ്സിൽ നന്മയുണ്ടെന്ന് മമ്മൂട്ടി

ഞായര്‍, 23 ഒക്‌ടോബര്‍ 2016 (14:20 IST)
മോഹൻലാലാണോ മമ്മൂട്ടിയാണോ വലുത് എന്ന് പറഞ്ഞ് തല്ല് കൂടുന്ന ആരാധകർക്ക് എന്നും മാതൃകയാകുന്നത് മലയാളത്തിലെ ബിഗ് എംസ് തന്നെയാണ്. അവരുടെ സൗഹൃദം തന്നെയാണ് അതിനുദാഹരണവും. കുറേ അധികം പഴക്കമുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. മോഹന്‍ലാല്‍ സിനിമാ ലോകത്ത് വന്നതിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഒരു വീഡിയോ.
 
വീഡിയോയില്‍ എല്ലാവര്‍ക്കും പൂമാല കൊടുത്ത് മോഹന്‍ലാലിന്റെ കഴുത്തില്‍ അണിയിപ്പിക്കുന്നത് മമ്മൂട്ടിയാണ്. മനസ്സില്‍ നന്മയുള്ളവര്‍ക്ക് മാത്രമേ നല്ല സമയത്ത് നല്ലത് നടക്കൂ എന്ന് മമ്മൂട്ടി പറയുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സൗഹൃദം ഒന്നു കൂടി വ്യക്തമാകുകയാണ് ഈ വീഡിയോയിലൂടെ.
 
മ്മൂട്ടി മാത്രമല്ല സുരേഷ് ഗോപി, സരേഷ് കുമാര്‍, മണിയന്‍പിള്ള രാജു തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഏറ്റവും ആകര്‍ഷണം മമ്മൂട്ടിയുടെ ഉത്സാഹം തന്നെയാണ്. ഇരുവരുടെയും പേര് പറഞ്ഞ് തല്ലുകൂടുന്ന ആരാധകര്‍ ഈ വീഡിയോ കാണൂ എന്ന് പറഞ്ഞാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വീഡിയോ പ്രചരിയ്ക്കുന്നത്.

വെബ്ദുനിയ വായിക്കുക