12th Man സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 11 പേര്‍ അവധി ആഘോഷിക്കാനായി ജനവാസ മേഖലയില്‍ നിന്ന് ഏറെ ഉള്ളിലേക്ക് കയറിയുള്ള ഒരു ബംഗ്ലാവില്‍ എത്തിച്ചേരുന്നതാണ് കഥയുടെ തുടക്കം. ഇവിടേക്ക് അപ്രതീക്ഷിത അതിഥിയായി മോഹന്‍ലാല്‍ കഥാപാത്രം ചന്ദ്രശേഖര്‍ എത്തുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് 12th Man സിനിമയില്‍ ത്രില്ലര്‍ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ ഉദ്വേഗം നിറയ്ക്കുന്ന നിഗൂഢതകള്‍ നിറഞ്ഞ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് പ്രിവ്യുവിന് ശേഷം ലഭിക്കുന്ന വിവരം.
145 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. കെ.ആര്‍.കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ. നിര്‍മ്മാണം ആന്റണി പെരുമ്പാവൂര്‍. ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ്, ശിവദ, അനുശ്രീ, രാഹുല്‍ മാധവ്, അനു സിത്താര, ലിയോണ ലിഷോയ്, പ്രിയങ്ക നായര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.